
കൊച്ചി: എറണാകുളം ഗവ. ലാ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വി.ജെ. മാത്യു അസോസയേറ്റ്‌സിന്റെ സഹകരണത്തോടെ ഓൾ കേരള ഇന്റർ ലാ കോളേജ് ഫൈവ്‌സ് ഫുട്‌ബാൾ എവറോളിംഗ് ട്രോഫി ടൂർണമെന്റ് സംഘടിപ്പിച്ചു. തിരുവനന്തപുരം ലാ അക്കാഡമി ചാമ്പ്യന്മാരായി.13 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഹോം ടീമായ എറണാകുളം ഗവ. ലാ കോളേജ് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് നേട്ടം. മുൻ വനിത ഇന്ത്യൻ താരവും കോച്ചുമായ സി.വി. സീനയും കോളേജ് പ്രിൻസിപ്പൽ ഡോ.ബിന്ദു എം. നമ്പ്യാരും ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.ഐ റെജിരാജ് സമ്മാനദാനം നിർവഹിച്ചു