
തൃപ്പൂണിത്തുറ: പൗരത്വ ഭേദഗതി ബില്ലിനെതിരായിട്ടുള്ള സമരത്തിൽ യോഗി ആദിത്യനാഥിനേക്കാൾ കൂടുതൽ കേസുകളെടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബില്ലിനെതിരെയുള്ള സമരത്തിൽ സി.പി.എമ്മിന്റെ ഉപദേശം ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃപ്പൂണിത്തുറയിൽ യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ബാബു എം.എൽ.എ അധ്യക്ഷനായി. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ എം.പി, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് കബീർ തുടങ്ങിയവർ പ്രസംഗിച്ചു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി എം.എ. ഇക്ബാൽ, ജനറൽ കൺവീനർമാരായി പി.സി. പോൾ, എം.പി. മുരളീധരൻ എന്നിവർ അടങ്ങുന്ന 501 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.