y
വിബിൻ രാഘവൻ

തൃപ്പൂണിത്തുറ: യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് അമ്പലത്തിനടുത്ത് പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവനെ (32) ആണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയബന്ധത്തിൽ നിന്നും യുവതി പിൻമാറിയതിന്റെ വൈരാഗ്യത്തിലാണ് യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പ്രതി യുവതിയെ മർദ്ദിച്ച് ശേഷം കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 17ന് വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.