ആലുവ: പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ മിനിലോറി ഡ്രൈവറുടെ സീറ്റിൽ നിന്നും മൊബൈൽ മോഷ്ടിച്ചു. കുട്ടമശേരി സ്വദേശി മുഹമ്മദ് റിയാസിന്റെ മൊബൈലാണ് നഷ്ടപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 45ഓടെ പമ്പ് കവലയിലെ പെട്രോൾ പമ്പിലാണ് സംഭവം. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം ലഭ്യമായിട്ടുണ്ട്. റിയാസ് പുറകെ ഓടിയെങ്കിലും കള്ളൻ രക്ഷപ്പെട്ടു. ആലുവ പൊലീസിൽ പരാതി നൽകി.