1

പള്ളുരുത്തി: കണ്ണമാലി വിശുദ്ധ ഔസേപിതാവിന്റെ നേർച്ചസദ്യ തിരുനാൾ ഇന്ന് നടക്കും. കൊടിയേറ്റ് ചടങ്ങിന് മോൺ. ആന്റണി തച്ചാറ മുഖ്യ കാർമ്മികത്വം വഹിച്ചു. ഒരു ലക്ഷം പേർക്കാണ് നേർച്ചസദ്യ. 15 മുതൽ നേർച്ച പായസ വിതരണം ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളുടെ ചോറൂണ് ചടങ്ങും നടക്കും. രാത്രിയിലും പുലർച്ചെയുമായി പ്രത്യേക ബസ് സർവീസുണ്ടായിരിക്കും. ഫാ. ജോസഫ് ജോപ്പൻ അണ്ടിശേരി, ഫാ. ജോബി വാകപ്പാടത്ത്, ഫാ. ബെന്നി പണിക്ക വീട്ടിൽ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. വാഹന പാർക്കിംഗിനായി വിവിധ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇടവകയിലെ ഒരു കുടുംബത്തിന് നേർച്ചസദ്യ വിളമ്പി കൊച്ചി മെത്രാൻ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.