vennela

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആലിൻ ചുവട് വെടിയൂർ മഠം ക്ഷേത്രത്തിന് മുന്നിൽ സഹകരണ സൗജന്യ തണ്ണീർ പന്തലിന് തുടക്കം കുറിച്ചു. തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് നിർവഹിച്ചു. എസ്. മോഹൻദാസ് അദ്ധ്യക്ഷനായി. വി.കെ. വാസു, കെ.ജി. സുരേന്ദ്രൻ, വിനീത സക്‌സേന, ആശാകലേഷ്, എൻ.എ. അനിൽകുമാർ എന്നിവർ സംസാരിച്ചു.