election

പത്ത് ലക്ഷത്തി​ന് മുകളി​ൽ ബാങ്ക് ഇടപാടുകൾ നി​രീക്ഷണത്തി​ൽ

കൊച്ചി​: തിരഞ്ഞെടുപ്പ് കാലയളവി​ൽ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ ബാങ്കുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ജി​ല്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് നി​ർദേശി​ച്ചു. സ്ഥാനാർഥികളുടെയും അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടിൽ ഒരു ലക്ഷത്തിനു മുകളിലുളള ഇടപാടുകളും നിരീക്ഷിക്കും. എ.ടി.എം. കൗണ്ടറുകളുടെ കണക്കുകൾ ബാങ്കുകൾ സമർപ്പിക്കണം.

സ്ഥാനാർഥികളുടെ വരവ് ചെലവ് പരിശോധനകൾക്കും നിരീക്ഷണത്തിനും മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ, മൂന്ന് സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, മൂന്ന് വീഡിയോ സർവൈലൻസ് ടീമുകൾ, ഒരു വീഡിയോ വ്യൂവിംഗ് ടീം, ഒരു അക്കൗണ്ടിംഗ് ടീം. മൊത്തം 2545 ഉദ്യോഗസ്ഥരുണ്ടാകും.

..........................................

പ്രശ്നബൂത്തുകൾ ജി​ല്ലയി​ലെ ഇല്ല. എല്ലാ ബൂത്തുകളും ഗ്രൗണ്ട് ഫ്‌ളോറിൽ തന്നെയാകും. 2080 ബൂത്തുകളിൽ റാമ്പുണ്ടാകും.

ജി​ല്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്

..................................................

വോട്ടുവിവരങ്ങൾ

പോളിംഗ് : ഏപ്രിൽ 26ന്

വോട്ടിംഗ് യന്ത്രങ്ങൾ : 3094

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ എം3 മോഡൽ മെഷീനുകൾ

വിവിപാറ്റ് മെഷീനുകൾ : 3209

കൺട്രോൾ യൂണിറ്റുകൾ : 2980

..........................................

പോളിംഗ് ഉദ്യോഗസ്ഥർ : 12864

ബസുകൾ : 237

മിനി ബസുകൾ: 15

ബോട്ട് : 01

ചെറു വാഹനങ്ങൾ: 400

......................................................


2019ൽ ജി​ല്ലയി​ലെ പോളിംഗ് 78.68%

• എറണാകുളം : 77.56%

• ചാലക്കുടി​ : 80.43%

..........................................

തീയതി​കൾ

• തിരഞ്ഞെടുപ്പ് വിജ്ഞാപനം : മാർച്ച് 28

• പത്രി​ക സമർപ്പണ സമാപനം : ഏപ്രി​ൽ 4

• സൂക്ഷ്മ പരി​ശോധന : ഏപ്രി​ൽ 5

• പത്രിക പിൻവലിക്കൽ : ഏപ്രി​ൽ 8

• വോട്ടെണ്ണൽ : ജൂൺ​ 4

......................................................

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

• എറണാകുളം: കുസാറ്റ് കളമശേരി

• ചാലക്കുടി​ : ആലുവ യു.സി. കോളേജ്

ജില്ലയിലെ വോട്ടർമാർ

• ആകെ: 2,59,7594
• സ്ത്രീകൾ : 1,26,4470
• പുരുഷൻമാർ : 1,33,3097
• ട്രാൻസ്‌ജെൻഡർ : 27
• 85 + : 28,093
• ഭിന്നശേഷിക്കാർ : 18,855
• 18, 19 പ്രായക്കാർ : 19,841

നാല് ലോക് സഭാ മണ്ഡലങ്ങൾ

• എറണാകുളം : കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര

• ചാലക്കുടി​ : പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട്

• ഇടുക്കി​ : മുവാറ്റുപുഴ, കോതമംഗലം

• കോട്ടയം : പി​റവം


നിയമസഭാ മണ്ഡലങ്ങൾ: 14

ബ്രാക്കറ്റി​ൽ പോളിംഗ് സ്‌റ്റേഷനുകൾ

• പെരുമ്പാവൂർ (170)
• അങ്കമാലി (155)
• ആലുവ (176)
• കളമശേരി (174)
• പറവൂർ (175)
• വൈപ്പിൻ (147)
• കൊച്ചി (157)
• തൃപ്പൂണിത്തുറ (173)
• എറണാകുളം (140)
• തൃക്കാക്കര (164)
• കുന്നത്തുനാട് (185)
• പിറവം (166)
• മുവാറ്റുപുഴ (153)
• കോതമംഗലം (159)

.................................................


പോളിംഗ് സ്‌റ്റേഷനുകൾ : 2294

• നഗരം 658, ഗ്രാമം 1636

• പോളിംഗ് ലൊക്കേഷനുകൾ : 1227.

.........................................................


എത്തിച്ചേരാൻ പ്രയാസമുള്ള ബൂത്തുകൾ : 7

• പെരുമ്പാവൂർകമ്മ്യൂണിറ്റി ഹാൾ, പൊങ്ങൻചുവട് (235), എറണാകുളം കുറുങ്കോട്ട ദ്വീപ് (262), കോതമംഗലം താളുംകണ്ടം(99), തലവച്ചപ്പാറ (426), തേരക്കുടി (61), കുഞ്ചിപ്പാറ (258), വാരിയംകുടി (168).


പോളിംഗ് സാമഗ്രികളുടെ കേന്ദ്രങ്ങൾ

(ബ്രാക്കറ്റി​ൽ റി​ട്ടേണിംഗ് ഓഫീസർ)
• പെരുമ്പാവൂർ: ഗവ. ബോയ്‌സ് ( പ്രിൻസിപ്പൽ അഗ്രി. ഓഫീസർ )
• അങ്കമാലി: യു.സി കോളേജ് (ഡി​.എഫ്.ഒ. മലയാറ്റൂർ )
• ആലുവ : യു.സി കോളേജ് ( എൽ,എ. ഡെപ്യൂട്ടി​ കളക്ടർ)
• കളമശ്ശേരി : എസ്.എൻ എച്ച്.എസ്.എസ് പറവൂർ (ജില്ലാ സപ്ലൈ ഓഫീസർ )
• പറവൂർ : എസ്.എൻ.എച്ച്.എസ്. ( എൽ.ആർ. ഡെപ്യൂട്ടി​ കളക്ടർ )
• വൈപ്പിൻ : കൊച്ചിൻ കോളേജ് (എൽ. എസ്. ജി. ഡി ജോയിന്റ് ഡയറക്ടർ)
• കൊച്ചി : ടി. ഡി. എച്ച്. എസ്, മട്ടാഞ്ചേരി (സബ്കളക്ടർ )
• തൃപ്പൂണിത്തുറ : മഹാരാജാസ്, എറണാകുളം ( ഡി​.ഐ.സി​. ജന. മാനേജർ)

• എറണാകുളം : എസ്. ആർ.വി , എറണാകുളം (ആർ. ആർ ഡെപ്യൂട്ടി കളക്ടർ )
• തൃക്കാക്കര : ഗേൾസ് ഹൈസ്കൂൾ, എറണാകുളം (ലേബർ ഓഫീസർ )
• കുന്നത്തുനാട്: ആശ്രമം സ്‌കൂൾ, പെരുമ്പാവൂർ (ജില്ലാ രജിസ്ട്രാർ)
• പിറവം : നിർമ്മല സ്‌കൂൾ, മൂവാറ്റുപുഴ (ഡി. ഡി സർവേ)
• മൂവാറ്റുപുഴ : നിർമ്മല സ്‌കൂൾ, മൂവാറ്റുപുഴ (ആർ. ഡി. ഒ മൂവാറ്റുപുഴ )
• കോതമംഗലം : എം.എ കോളേജ്, കോതമംഗലം (ഡി. എഫ്. ഒ കോതമംഗലം)