
കൊച്ചി: കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പരേതനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ കൊച്ചുമകൾ സുജാത മേനോനും ഭർത്താവ് അനിൽ കൃഷ്ണനും ബി.ജെ.പിയിൽ ചേർന്നു. കടവന്തറ ജവഹർ നഗറിലെ വസതിയിലെത്തി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ്. സജി എന്നിവർ അംഗത്വം നൽകി.