കോലഞ്ചേരി: റഷ്യൻ ഡോക്ടർമാരുടെ സംഘം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി സന്ദർശിച്ചു. റഷ്യൻ ഓർത്തഡോക്‌സ് ചർച്ചിലെ ഡോക്ടർമാരുടെ മലങ്കര സഭാ സന്ദർശനത്തിന്റെ ഭാഗമായാണിത്. മലങ്കര ഓർത്തഡോക്‌സ് ചർച്ച് ഇന്റർ ചർച്ച് റിലേഷൻസ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ്, ഫാ. ജിയോ ജോസഫ്, മോസ്കോ സെൻട്രൽ ക്ളിനിക്കൽ ഹോസ്പിറ്റൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. സറോവ് അലക്സി യൂറോവിച്ച് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം. ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് പോൾ, ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി കെ. പീറ്റർ, ഡോ. സോജൻ ഐപ്പ്, അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ പ്രൊഫ. പി.വി. തോമസ്, സി.എച്ച്.ആർ.ഒ അഡ്വ. ബിജോയ് കെ. തോമസ്, സി.എഫ്.ഒ അബി ജോർജ്, ഫാ. ജോൺ കുര്യാക്കോസ്, ഫാ. സിബിമോൻ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായ്, സൂപ്രണ്ട് ഗ്രേസി ജോസഫ് എന്നിവർ പങ്കെടുത്തു. ഭാവി പ്രവർത്തന മേഖലയിൽ ആശുപത്രിയുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്ന് റഷ്യൻ സംഘം അറിയിച്ചു.