കോലഞ്ചേരി: പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനും മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. കെ.സി. മാമന്റെ സ്മരണാർത്ഥം 20ന് മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്കായി സംസ്ഥാനതല മെഡിക്കൽ ക്വിസ് നടത്തുന്നു. രാവിലെ 10. 30 മുതൽ 2. 30 വരെയാണ് മത്സരം. കേരളത്തിലെ 18 മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 39 ടീമുകൾ പങ്കെടുക്കും. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് 'ക്ഷയരോഗം' എന്ന വിഷയത്തിലാണ് ക്വിസ്.