പിറവം: കോട്ടയം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി പിറവം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ
കെ.എൻ. ഗോപി അദ്ധ്യക്ഷത വഹിച്ചു. എം.സി. സുരേന്ദ്രൻ, എം.ജെ. ജേക്കബ്, മണ്ഡലം സെക്രട്ടറി പി.ബി. രതീഷ്, കെ. ചന്ദ്രശേഖരൻ, കെ.പി. സലിം, ടോമി കെ. തോമസ്, ജിൻസൺ വി. പോൾ, ജൂലി സാബു, സോജൻ ജോർജ്, എം.ആർ. രാജേഷ്, സി.എൻ. സദാമണി, രാജു തെക്കൻ, വിൽസൺ പൗലോസ്, കെ. ടി. തങ്കപ്പൻ, ടി. കെ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.