കാക്കനാട്: കേരള ബാങ്ക് ഇ.എം.എസ് സഹകരണ ലൈബ്രറി സംഘടിപ്പിക്കുന്ന ഇ.എം.എസ് സ്മൃതി 2024 ഇന്ന് വൈകിട്ട് നാലിന് ലൈബ്രറി ഹാളിൽ നടക്കും. എഴുത്തുകാരനും പ്രഭാഷകനുമായി ഡോ.സുനിൽ.പി.ഇളയിടം ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ലൈബ്രറി ചെയർമാൻ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിക്കും. കുട്ടികൾക്കായി ലൈബ്രറി സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകളുടെ സിലബസ് കേരള ബാങ്ക് ഭരണ സമിതി അംഗം അഡ്വ. പുഷ്പാ ദാസ് ചടങ്ങിൽ പ്രകാശനം ചെയ്യും. കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ. ജനറൽ മാനേജർമാരായ ജോളി ജോൺ, ജിൽസ്‌ മോൻ ജോസ്, ഡോ.ആർ. ശിവകുമാർ എന്നിവർ പങ്കെടുക്കും.