മൂവാറ്റുപുഴ: കുരുക്ഷേത്ര യുദ്ധത്തിന് സമാനമായ പോരാട്ടമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. നീതിയുടെയും ധർമ്മത്തിന്റെയും ഭാഗത്ത് കോൺഗ്രസ് നിലയുറപ്പിക്കുമ്പോൾ അധർമ്മ പക്ഷത്താണ് ബി.ജെ.പി നിലകൊള്ളുന്നത്. മഞ്ഞള്ളൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപ കാലത്ത് പാർലമെന്റ് മണ്ഡലം കണ്ട ഏറ്റവും വലിയ വികസന വിപ്ലവമാണ് ഇടുക്കിയിൽ നടന്നതെന്ന് ഡീൻ പറഞ്ഞു. തനിക്ക് അനുവദിച്ച മുഴുവൻ എം.പി ഫണ്ടും വിനിയോഗിച്ചു. സംസ്ഥാനത്ത് കൂടുതൽ പി.എം.ജി.എസ്.വൈ റോഡുകൾ യാഥാർത്ഥ്യമാക്കിയത് ഇടുക്കിയിലാണ്. സാധാരണക്കാർക്കും തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയാണ് വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ.എം സലിം, ജോസ് പെരുമ്പിള്ളിക്കുന്നേൽ, സുഭാഷ് കടയ്ക്കോട്, ഉണ്ണി നമ്പ്യാവീട്ടിൽ, ജോൺ കളമ്പുകാട്ട്, ഷൈസൺ മങ്ങഴ, തോംസൺ പീറ്റാറപ്പിള്ളി, കെ.ജി രാധാകൃഷ്ണൻ, ടോമി തന്നിട്ടമാക്കൽ, സമീർ കോണിക്കൽ, സാജു വർഗീസ്, റോബിൻ ഏബ്രഹാം, ബിജു ജോസഫ്, ടി.സി അയ്യപ്പൻ, പോൾ ലൂയിസ്, ആൻസി ജോസ്, ജാൻസി മാത്യു, ജോൺ തെരുവത്ത്, ഷാൻ മുഹമ്മദ്, ജെയിംസ് എൻ. ജോഷി, ജിന്റോ ടോമി, എൻ.എം ജോസഫ്, സാബു പൂതൂർ, മേഴ്സി ജോർജ്, ആശ ജിമ്മി, സന്തോഷ് ഐസക് എന്നിവർ സംസാരിച്ചു.
ഇടുക്കിയിലും തൊടുപുഴയിലും പര്യടനവുമായി ജോയ്സ് ജോർജ്
മൂവാറ്രുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് ഇന്നലെ ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിൽ പര്യടനം നടത്തി. രാവിലെ 7ന് ഇടുക്കി മണ്ഡലത്തിലെ മുത്തിയുരണ്ടയാറിൽ നിന്ന് ആരംഭിച്ച പര്യടനം കുളമാവ്, നാടുകാണി, കരിപ്പിലങ്ങാട്, കുരുതിക്കളം, അശോക, എ.കെ.ജിപ്പടി, മൂലമറ്റം, കെ.എസ്.ആർ.ടി.സി, ഇലപ്പള്ളി, എടാട്, പുത്തേട്, കൂവപ്പള്ളി, ആശുപത്രിപ്പടി, കാഞ്ഞാർ, മുസ്ലിംപള്ളിക്കവല, ബാങ്ക്ജംഗ്ഷൻ, കുടയത്തൂർ, കോളപ്ര എന്നിവിടങ്ങളിൽ പര്യടനം നടത്തി. തുടർന്ന് തൊടുപുഴ മണ്ഡലത്തിലെ പൂമാലയിൽ നിന്ന് ആരംഭിച്ച പര്യടനം പന്നിമറ്റം, ഇളംദേശം, കലയന്താനി, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, പടിഞ്ഞാറേ കോടിക്കുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് വട്ടമറ്റം, പാറക്കടവ്, കോലാനി, മുട്ടം, നാളിയാനി എന്നിവിടങ്ങളിൽ നടക്കുന്ന നാട്ടുകൂട്ട ചർച്ചയിലും പങ്കെടുക്കും. ഇന്ന് കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും.