
കൊച്ചി: ശ്രീശങ്കരാചാര്യ സർവകലാശാല സംസ്‌കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 22 വരെ അക്കാഡമിക് ബ്ലോക്ക് ഒന്നിൽ പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്‌മെന്റ് അന്തർദേശീയ കോൺഫറൻസ് നടക്കും.
ഇന്നു രാവിലെ പത്തിന് കൊൽക്കത്ത രബീന്ദ്രഭാരതി സർവകലാശാല നൃത്തവിഭാഗം ഡീൻ പ്രൊഫ. മഹുവ മുഖർജി ഉദ്ഘാടനം ചെയ്യും. ശ്രീശങ്കരാചാര്യ സർവകലാശാല മുൻ വി.സി ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയാകും. സർവകലാശാലയുടെ സംസ്‌കൃതം സാഹിത്യം, ഹിസ്റ്ററി, മാനുസ്‌ക്രിപ്റ്റോളജി, തീയേറ്റർ, സോഷ്യൽ വർക്ക് ഗവേഷണ പഠന വകുപ്പുകളിൽ 2015ന് മുമ്പ് രജിസ്റ്റർ ചെയ്തവർക്ക് നാളെ രാവിലെ 10ന് മുഖ്യക്യാമ്പസിൽ അദാലത്ത് നടത്തും.