 
അങ്കമാലി: അഴകോടെ അങ്കമാലി പരിപാടിയുടെ ഭാഗമായി മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് യൂണിഫോമിന്റെയും ഉഷ്ണ പ്രതിരോധ ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ശ്രീ മാത്യു തോമസ് നിർവഹിച്ചു.. യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്സി ജോയ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാന്മാരായ ബെന്നി മൂഞ്ഞേലി, അഡ്വ. ഷിയോ പോൾ, എൽ.ഡി.എഫ് പാർലമെന്ററി ലീഡർ ടി.വൈ. ഏലിയാസ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി.രഘു, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി, നഗരസഭാ സെക്രട്ടറി ജെയിൻ വർഗീസ് പത്താടൻ എന്നിവർ പങ്കെടുത്തു. "ലെൻസ് & വിഷൻ ഒപ്റ്റിക്സ്" ആണ് യൂണിഫോമും അനുബന്ധ സാമഗ്രികളും സ്പോൺസർ ചെയ്തത്.