പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ ഇക്കണോമിക്സ് - കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റിസർവ് ബാങ്കിന്റെ സഹകരണത്തോടെ ഫിനാൻഷ്യൽ ലിറ്ററസിവാരം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് തിരുവനന്തപുരം ഏരിയ മാനേജർ സാബിത് സലിം അവബോധന ക്ളാസെടുത്തു. ഇക്കണോമിക്സ് വകുപ്പ് മേധാവി എം.ബി. നിഖിൽ, കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ ഡോ. യു.ആർ. കൃഷ്ണകുമാർ, ഇക്കണോമിക്സ് അസോസിയേഷൻ കൺവീനർ സായ്പ്രിയ സുദർശൻ, കെ.ഡി. വിപിൻ, വി.എസ്. ശ്രീജ, ജി. ജ്യോത്സ്ന, കപിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആർ.ബി.ഐ ഉദ്യോദസ്ഥർ സാമ്പത്തിക ഭദ്രതയുമായി ബന്ധപ്പെട്ട് നാടകം അവതരിപ്പിച്ചു.