 
മൂവാറ്റുപുഴ: അഡ്വ കെ.ആർ. സദാശിവൻ നായരുടെ 4-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് നടത്തിയ അനുസ്മരണ സമ്മേളനം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി.കെ. ആരിഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടി അഡ്വ. കെ.എം. സലിം, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, ബാർ അസോസിയേഷൻ പ്രസിഡന്റ് വിജു ചക്കാലക്കൻ, അഡ്വ. വർഗീസ് മാത്യു, അഡ്വ. എൻ. പി. തങ്കച്ചൻ, എൻ. രമേശ്, ഒ.വി. അനീഷ്, അഡ്വ. പീറ്റർ കെ. ഏലിയാസ്, അഡ്വ. റോയി ഐസക്ക് എന്നിവർ പങ്കെടുത്തു.