nagarasabha-

പറവൂർ: പറവൂർ മാർക്കറ്റിലെ മാലിന്യനീക്കം മുടങ്ങിയതിൽ പ്രതിഷേധിച്ച് നഗരസഭ ഓഫീസിന് മുന്നിൽ വാർഡ് കൗൺസിലർ എം.കെ. ബാനർജിയുടെ പ്രതിഷേധം. ഒരു മാസത്തിലധികമായി മാർക്കറ്റിൽ നിന്നും മാലിന്യം നീക്കുന്നത് നിലച്ചിട്ടെന്ന് ബാനർജി പറഞ്ഞു. മാലിന്യങ്ങൾ കുന്നുകൂടിയതുമൂലം ജനങ്ങൾ ദുരിതത്തിലാണ്. അടിയന്തിരമായി മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ കടുത്ത സമരം നടത്തുമെന്ന് ബാനർജി പറഞ്ഞു. വാടകക്കെടുത്ത വാഹനത്തിൽ മാലിന്യം നീക്കം ചെയ്യാൻ തുടങ്ങിയശേഷമാണ് ബാനർജി സമരം അവസാനിപ്പിച്ചത്.