അങ്കമാലി: സീറോ മലബാർ സഭ ഏകീകൃത കുർബാന അനുകൂല മഞ്ഞപ്ര ഫൊറോനതല വിശ്വാസി കൂട്ടായ്മ നേതൃയോഗം നടത്തി. മേഖല ജനറൽ കൺവീനർ ഡോ. എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. പൗലോസ് കീഴ്ത്തറ അദ്ധ്യക്ഷത വഹിച്ചു. 23 ന് അങ്കമാലിയിൽ നടക്കുന്ന മേഖല വിശ്വാസി സംഗമത്തിൽ മഞ്ഞപ്ര ഫൊറോനയുടെ കീഴിലെ ഇടവക പള്ളികളിൽ നിന്നും അൽമായ പ്രതിനിധികൾ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുമെന്ന് നേതൃയോഗം അറിയിച്ചു. ഏകീകൃത കുർബാന എറണാകുളം - അങ്കമാലി അതിരൂപതയിൽ പൂർണ്ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാറാലിയും വിശ്വാസ സംഗമവും. മേഖല, ഫൊറോന, ഇടവക കമ്മിറ്റി അംഗങ്ങളായ ജോണി തോട്ടക്കര, പോൾ ചെതലൻ, കെ.പി.പോൾ, സി.ബി. വർഗീസ്, ബിജു നെറ്റിക്കാടൻ, വി.ഒ. തോമസ്, ബിജു പടയാടൻ, ഡേവീസ് ചൂരമന, കെ.പി.പീറ്റർ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.