
കൊച്ചി: തിരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷതാപവും കുതിച്ചുയരുന്നത് സ്ഥാനാർത്ഥികളെയും പാർട്ടി പ്രവർത്തകരെയും വെള്ളം കുടിപ്പിക്കുന്നു.
ഇത്തവണ വേനൽ ചൂടിന് കാഠിന്യം കൂടുമെന്ന മുന്നറിയിപ്പ് നേരത്തെതന്നെയുണ്ട്. അതിന്റെ കൂടെ സമീപ ദിവസങ്ങളിൽ ജില്ലയിലെ അന്തരീഷോഷ്മാവ് 2 മുതൽ 4 ഡിഗ്രിവരെ ഉയരുമെന്ന മുന്നറിയിപ്പും പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നുമുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്.
സമയക്രമീകരണം
ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എസ്. ഷൈനും യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പകൽസമയത്ത് പര്യടനപരിപാടിയിൽ സമയക്രമീകരണം ഏർപ്പെടുത്തി. രാവിലെ 7ന് തുടങ്ങുന്ന പര്യടനം 11.30 അവസാനിപ്പിക്കുകയും ഉച്ചകഴിഞ്ഞ് 3 ന് പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം.