kavakkad
കാവക്കാട് റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

മൂവാറ്റുപുഴ: കാവക്കാട് റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളി. കാവക്കാട് പള്ളിയുടെ മുൻവശത്തും പേരമംഗലം ബാങ്ക്, മിൽമ, തുടങ്ങി നിരവധി കച്ചവട സ്ഥാപനങ്ങളുടെ ഇടയിൽ കഴിഞ്ഞ രാത്രി സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്. പരിസരമാകെ രൂക്ഷമായ ദുർഗന്ധമാണ്. വെളുപ്പിന് 4 മണിക്ക് ഇതുവഴി ടാങ്കർ ലോറി പോയത് കണ്ടവരുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതോടൊപ്പം സമീപത്തെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ച് വരികയാണ്.