ph
സംസ്ഥാന ടെലിവിഷൻ അവാ‌ർഡ് നേടിയ ആതിര ദിലിപിനെ മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് ഭരണസമിതി മുൻ അംഗങ്ങൾ ആദരിക്കുന്നു

കാലടി: 31മത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ നല്ല നടിക്കുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആതിര ദിലീപിന് മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് 2015-2020 കാലത്തെ ഭരണ സമിതി അനുമോദിച്ചു. ആ ഭരണസമിതിയിലെ പ്രായം കുറഞ്ഞ വാർഡ് മെമ്പറായിരുന്നു ആതിര ദിലീപ്. മണപ്പാട്ടുചിറ മനുസ് ഹോം സ്റ്റേയിൽ വച്ച് നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്തംഗം അനിമോൾ ബേബി മൊമന്റൊ നൽകി . ആനി ജോസ്, ബിബി സെബി, ഷാഗിൻ കണ്ടത്തിൽ, സ്റ്റീഫൻ മാടവന, ബിജു കണിയാംകുടി, ജിൻസി ബെന്നി, ഷൈനി അവറാച്ചൻ, ലിജി ടോമി, വിജി റെജി, മിനി ബാബു, സലോമി ടോമി, എന്നിവർ പങ്കെടുത്തു.