 
പറവൂർ: കുഞ്ഞിത്തൈ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടേയും മേൽശാന്തി ചെറായി സുനിൽ ശാന്തിയുടേയും കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ അഭിഷേകം, പിള്ളക്കാവടി, നവകലശപൂജ, വൈകിട്ട് 4ന് കാവടിഘോഷയാത്ര. നാളെ വൈകിട്ട് ആറരക്ക് സർപ്പബലി, നൃത്തനൃത്ത്യങ്ങൾ. 22ന് വൈകിട്ട് ആറരക്ക് താലം എഴുന്നള്ളപ്പ്, രാത്രി 8ന് ശിങ്കാരിമേളം ഫ്യൂഷൻ. 23ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം തുടർന്ന് തിരുവാതിരകളി, കൈകൊട്ടിക്കളി, രാത്രി 10ന് പള്ളിവേട്ട. 24ന് രാവിലെ 8ന് പഞ്ചവിംശതികലശപൂജ, 9ന് കാഴ്ചശ്രീബലി, വൈകിട്ട് 4ന് പകൽപ്പൂരം, ഏഴരക്ക് ദീപാരാധന, ദീപക്കാഴ്ച, രാത്രി 9ന് ഭക്തിഗാനസുധ, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പിന് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.