മൂവാറ്റുപുഴ: മുടവൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലെ നീതി മെഡിക്കൽ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മെഡ്സിറ്റി, പീസ്‌വാലി, അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ മുടവൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സൊസൈറ്റി പ്രസിഡന്റ് കെ.പി. ജോയി ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, സെക്രട്ടറി വി. രഹ്ന ഉതുപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ തോമസ് ചെറിയാൻ, ശ്രീധരൻ കക്കാട്ടു പാറയിൽ, എം. ഷമീർ, തമ്പി ജോർജ്, കെ.വി. വിൽസൻ, റെജി കുര്യൻ, കെ.പി. സുകുമാരൻ, ഏലിയാമ്മ സാബു, ഖദീജ നാസർ, ഇ.എം. എൽദോസ് എന്നിവർ നേതൃത്വം നൽകി.