മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് തടവും പിഴയും. കുട്ടമ്പുഴ ആനക്കയം സ്വദേശി ടി.എൻ. രാജേഷിനെ (44)യാണ് 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിച്ചത്. 30 വർഷം കഠിന തടവിനും ഒരു വർഷം സാധാരണ തടവിനും 1,50,000 രൂപ പിടയടക്കാനുമാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശേഷം രണ്ടാം ഭാര്യയും പെൺകുട്ടിയുമൊന്നിച്ച് തൃക്കാരിയൂർ ഭാഗത്ത് വാടക വീട്ടിൽ താമസിക്കുമ്പോൾ.2019 മാർച്ച് 31 മുതൽ മേയ് 29 വരെയാണ് സംഭവം. കെ.എസ്.ഇ.ബി ലൈൻമാനായ ഇയാൾ കീരമ്പാറയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ഭർത്താവ് ഉപേക്ഷിച്ച സത്രീയും പെൺകുട്ടിയുമായി ഒന്നിച്ച് താമസിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി .ആർ. ജമുന ഹാജരായി.