
തൃപ്പൂണിത്തുറ: പൂത്തോട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 4 വർഷമായി നിറുത്തലാക്കിയ കിടത്തി ചികിത്സ പുന:സ്ഥാപിക്കാൻ വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബഹുജന ധർണ നടത്തി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.പി. ഷൈമോൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എം.പി. ജയപ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.ടി. വിമലൻ, എൻ.ടി. രാജേന്ദ്രൻ, എം.എസ്. വിനോദ്, കെ.എം. രാധാകൃഷ്ണൻ, കെ. മനോജ്, എ.പി. ജോൺ, എസ്.ടി. അരവിന്ദൻ, രഞ്ജിഷ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. 22ന് ഉദയംപേരൂർ പഞ്ചായത്തിന് മുമ്പിലും പ്രതിഷേധ മാർച്ചും ബഹുജന ധർണയും നടത്തും.