കൊച്ചി: 1974ൽ റിലീസ് ചെയ്ത 'ചന്ദ്രകാന്തം" സിനിമയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയെ 23ന് വൈകിട്ട് ആറിന് കേരള ഫൈൻ ആർട്‌സ് സൊസൈറ്റി ആദരിക്കും. ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ. എം.കെ.സാനു സ്മരണിക സമ്മാനിക്കും. ശ്രീകുമാരൻ തമ്പി രചിച്ച ചലച്ചിത്ര ഗാനങ്ങൾ അൽക്ക, സംഗീത, സംയുക്ത, ആഷ, ബൽറാം, ശ്യാം, ജയരാജ്, യഹിയ തുടങ്ങിയവർ ആലപിക്കും. സംഗീത സംവിധായകൻ ബിജിപാൽ പ്രസംഗിക്കും. ഫോൺ: 2352730, 9496366730.