അങ്കമാലി: നായത്തോട് സൗത്തിൽ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ നടന്ന പത്താമത് കെ.ആർ. കുമാരൻ മാസ്റ്റർ, വി.കെ. കറപ്പൻ സ്മാരക അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ചാലക്കുടി ചീനിക്കാസ് ബ്രദേഴ്സ് ജേതാക്കളായി. നായത്തോട് സൗത്ത് ജംഗ്ഷന് സമീപം എ.കെ.ജി. ഫ്ലഡ്ലിറ്റ് മൈതാനത്ത് നടന്ന സമാപന പരിപാടിയിൽ മിമിക്രി താരം മനോജ് ഗിന്നസ് ട്രോഫികൾ വിതരണം ചെയ്തു. സംഘാടക സമിതി ട്രഷറർ ജിജോ ഗർവാസീസ് അദ്ധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, കെ.പി. റെജീഷ്, പി.വി .ടോമി, ജിഷ ശ്യാം , സജി വർഗീസ്, സച്ചിൻ ഐ. കുര്യാക്കോസ്, ടി. വൈ. ഉല്ലാസ്, രജനി ശിവദാസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ ശിശിര ശിവപ്രസാദിനെ ആദരിച്ചു.