
ആലുവ: ചാലക്കുടി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥിനെ വിജയിപ്പിക്കാൻ ചുമട്ടു തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആലുവ മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖല പ്രസിഡന്റ് പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. അശോക് കുമാർ, ജില്ലാകമ്മിറ്റിയംഗം പി.കെ. ബീരാൻകുഞ്ഞ്, പി. അബുബക്കർ, കെ.ബി. നാദിർഷ എന്നിവർ സംസാരിച്ചു.