ആലുവ: തോട്ടക്കാട്ടുകര സെമിനാരിപ്പടിയിൽ യംഗ് ബ്രദേഴ്‌സ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം പ്രവർത്തനം പുനരാരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.എ.എം. കമാൽ അദ്ധ്യക്ഷത വഹിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായി ദേവസി പയ്യപ്പിള്ളി (രക്ഷാധികാരി), ജാവൻ ചാക്കോ (പ്രസിഡന്റ്), കെ.സി. സന്തോഷ് (വൈസ് പ്രസിഡന്റ്), ഐ.ബി. രഘുനാഥ് (സെക്രട്ടറി), പി.പി. ഷാജി, എ.എസ്. സുന്ദരൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.