kpsta

കൊച്ചി: കുടിശികയുണ്ടായിരുന്ന ഏഴ് ഗഡു ക്ഷാമബത്തയിൽ ഒരു ഗഡു മാത്രംഅനുവദിച്ച് അദ്ധ്യാപകരെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ എറണാകുളം എ.ഇ ഓഫിസിനു മുമ്പിൽ സർക്കാർ ഉത്തരവ് കത്തിച്ചു. മാർച്ചും ധർണയും കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. 26 ന് വിദ്യാലയങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷൈനി ബെന്നി, തോമസ് പീറ്റർ, പി. സമീർ, ജിധിൻ ജോസഫ്, ഷെറിറ്റ് പീറ്റർ, എം.ജി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.