കൊച്ചി: എസ്.എൻ.ഡി.പി. യോഗം തെക്കൻ ചിറ്റൂർ ശാഖയിലെ സി. കേശവൻ സ്മാരക കുടുംബ യൂണിറ്റിലെ ഗുരുദേവ പ്രതിഷ്ഠയുടെ ഒമ്പതാം വാർഷികം 22ന് രാവിലെ 8.30ന് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപമുള്ള ഗുരുമണ്ഡപത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് മുകേഷ് കൊമരുപ്പിള്ളി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ. രജീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. സി. കേശവൻ കുടുംബ യൂണിറ്റ് കൺവീനർ ബിന്ദു ഗോപി, രാധിക രാജേഷ്, ശാഖാ കമ്മിറ്റി അംഗം ഘോഷ് എന്നിവർ സംസാരിക്കും.