കാലടി : കാലടിയിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന നടന്നു. ലൈസൻസ് ഇല്ലാതെയും ഹെൽത്ത് കാർഡ് എടുക്കാതെയും, വൃത്തിഹീനമായ സാഹചര്യത്തിലും, കൃത്യമായ മാലിന്യ നിർമ്മാർജ്ജനം നടത്താതെയും പ്രവർത്തിച്ചു വരുന്ന ഹോട്ടലുകൾ, അരി മില്ലുകൾ, ടയർ കമ്പനികൾ, ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങൾ തുടങ്ങി അഞ്ച് സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമം ലംഘിച്ചതിന് നോട്ടീസ് നൽകി. 8600/-രൂപ പിഴയും ചുമത്തി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി .കെ . അഭിലാഷ് കെ. വി. ഷിബു എന്നിവർ നേതൃത്വം നൽകി.