പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കാവും പുറം - കാരാട്ടുപള്ളിക്കര റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ. ജോസ്, പഞ്ചായത്ത് അംഗം ജിജി ശെൽവരാജ്, ബിനു രാജഗോപാൽ, ടി. ഡി. ശെൽവരാജ്, കെ. എസ്. അംബിക ,​ ജോർജ് വെട്ടിക്കനാക്കുടി എന്നിവർ പങ്കെടുത്തു.