
ആലുവ: ആവേശം വിതറി ആലുവ മണ്ഡലത്തിൽ ചാലക്കുടി ലോകസഭ മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ രണ്ടാംഘട്ട പര്യടനം. എടത്തല പുക്കാട്ടുപടിയിൽ ആലുവ മണ്ഡലം പ്രസിഡന്റ് ജോസ് മാവേലി പര്യടനം ഉദ്ഘാടനം ചെയ്തു. എടത്തല, കീഴ്മാട് ഗ്രാമപഞ്ചായത്തുകളിലായി 23 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. രാത്രി ചൂണ്ടി ജംഗ്ഷനിൽ സമാപിച്ചു.