പെരുമ്പാവൂർ: ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ ജന്മനാടായ അറക്കപ്പടിയിൽ യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ഥാനാ‍ർത്ഥിയുടെ നാട്ടുകാരുടേയും കുടുംബാഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിൽ വർണ്ണാഭമായ റാലിയോടെയാണ് കൺവെൻഷന് തുടക്കം കുറിച്ചത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ഒ.ദേവസി, ജോയിന്റ് കൺവീനർ പി.കെ. മുഹമ്മദ് കുഞ്ഞ്,ചെയർമാൻ സുബൈർ ഓണംപിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ഷിയാസ് പള്ളിക്കൽ,​ മുൻ പ്രസിഡന്റ് എൻ. ബി. ഹംസ, വി എം.ഹംസ,ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ. എൻ. സുകുമാരൻ, ടി.എം. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. . മറുപടി പ്രസംഗത്തിൽ ജന്മനാട് നല്കിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് ബെന്നി ബഹനാൻ നന്ദി അറിയിച്ചു. അറക്കപ്പടി ജംഗ്‌ഷനിൽ ആരംഭിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി ഉദ്ഘാടനം ചെയ്തു.