
ആലങ്ങാട് : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കരുമാല്ലൂർ പഞ്ചായത്തിലെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യ ദേവി, ഹെൽത്ത് ഇൻസ്‌പെക്ടർ എ.എസ്. സിനി,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബേസിൽ സാബു, എം. എസ്. രേഷ്മ, പി. വി. അരവിന്ദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.