പെരുമ്പാവൂർ:എസ്എൻഡിപി യോഗം 3678 നമ്പർ വളയൻചിറങ്ങര ശാഖയിൽ വനിതാസംഘം വാർഷികം വനിതാ സംഘം യൂണിയൻ കൺവീനർ മോഹിനി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വനിതാസംഘം പ്രസിഡന്റ് ബിന്ദുജ ബോസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അജിത ഷാജിയെയും സെക്രട്ടറിയായി ബിന്ദു സന്തോഷിനെയും വൈസ് പ്രസിഡന്റായി രമ്യ സുനിലിനേയും ഖജാൻജിയായി അമ്പിളി ഷാജിയേയും യൂണിയൻ പ്രതിനിധികളായി ബിന്ദുജ ബോസ്, സൈബ അശോകൻ, വിദ്യാ ഷൈജു എന്നിവരെയും ശാഖാ കമ്മിറ്റി അംഗങ്ങളായി മിനി മുകുന്ദൻ, രമ്യ അനിൽ, പ്രസന്ന ശശിധരൻ, സുനിത ദീപു, അമ്പിളി സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു