മൂവാറ്റുപുഴ: യു.ഡി.എഫ്. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രവർത്തക കൺവൻഷൻ 23 ന് വൈകിട്ട് 3 ന് മേള ആഡിറ്റോറിയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബു തങ്ങൾ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ പ്രമുഖ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. കൺവെൻഷൻ വിജയിപ്പിക്കുന്നതിനും , തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്രമീകരിക്കാനും മണ്ഡലതല നേതൃയോഗങ്ങൾ 20, 21, 22 തിയതികളിൽ ചേരുന്നതിന് യു. ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. തുടർന്ന് 24, 25, 26 തിയതികളിൽ ഭവന സന്ദർശനവും, മണ്ഡലതല പ്രവർത്തക കൺവൻഷനുകൾ ചേരാനും തീരുമാനിച്ചുവെന്ന് ചെയർമാൻ അഡ്വ. കെ.എം.സലിം , കൺവീനർ കെ.എം.അബ്ദുൽ മജീദ് എന്നിവർ അറിയിച്ചു.