esg

കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) പ്രതിജ്ഞാബദ്ധത പുലർത്തുന്നതിലെ മികവിനുള്ള ഇ.എസ്.ജി ചാമ്പ്യൻ ഒഫ് ഇന്ത്യ 2024 പുരസ്‌കാരം ഫെഡറൽ ബാങ്കിന് ലഭിച്ചു.

ഇ.എസ്.ജി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക് ആഗോള ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ ഡൺ ആൻഡ് ബ്രാഡ്‌സ്ട്രീറ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. വാണിജ്യ ബാങ്കുകളുടെ വിഭാഗത്തിലാണ് ഫെഡറൽ ബാങ്ക് അംഗീകാരം സ്വന്തമാക്കിയത്. ബാങ്ക് വൈസ് പ്രസിഡന്റും ഇ.എസ്.ജി മേധാവിയുമായ എ. അജിത് കുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.