മൂവാറ്രുപുഴ: വീണ്ടും സ്ഥാനാർഥിയാകുമ്പോൾ രാഷ്‍ട്രീയമായ അനുകൂല സാഹചര്യത്തിന് പുറമേ കഴിഞ്ഞ 10വർഷക്കാലം ജനങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ആത്മബന്ധം തന്നെയാണ് ആത്മവിശ്വാസമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്. 2014ൽ സ്ഥാനാർഥിയാകുന്നത് എൽ.ഡി.എഫ് സ്വതന്ത്രനായാണ്. 2019ൽ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർഥിയായി. പിന്നീട് ജനങ്ങളുമായി ഇടപെട്ടതും സംവദിച്ചതുമെല്ലാം എൽ.ഡി.എഫ് വേദികളിലാണ്. വീണ്ടും മത്സരിക്കുമ്പോൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് എൽ.ഡി.എഫാണ്. സി.പി. എം എന്ന പാർടിക്ക് എന്റെ അചഞ്ചലമായ മതനിരപേക്ഷ ബോധത്തിലും നിലപാടുകളിലുമുള്ള വിശ്വാസമാണ് ചിഹ്നത്തിൽ മത്സരിക്കാൻ അവസരം തരുന്നതെന്നും ജോയ്സ് ജോർജ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.