
പള്ളുരുത്തി: കണ്ണമാലി വിശുദ്ധ ഔസേപിതാവിന്റെ നേർച്ചസദ്യ തിരുനാളായ ഇന്നലെ പള്ളിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. രാവിലെ മെത്രാൻ ഭക്ഷണം വിളമ്പി തിരുനാൾ സദ്യയ്ക്ക് തുടക്കം കുറിച്ചു. ഫാ. ആന്റണി തച്ചാറ മുഖ്യ കാർമ്മികത്വം വഹിച്ചു. ഒരു ലക്ഷം പേർക്കാണ് നേർച്ചസദ്യ ഒരുക്കിയിരിക്കുന്നത്. നേർച്ച പായസ വിതരണം നേർച്ചസദ്യയും രാത്രി വരെ തുടർന്നു. ഇതിനോടനുബന്ധിച്ച് കുട്ടികളുടെ ചോറൂണ് ചടങ്ങും നടന്നു. ഫാ. ജോസഫ് ജോപ്പൻ അണ്ടിശേരി, ഫാ. ജോബി വാകപ്പാടത്ത്, ഫാ. ബെന്നി പണിക്ക വീട്ടിൽ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.