photo
ഹരിത ചട്ടം പാലിച്ച ദേവസ്വങ്ങളെ കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ആദരിക്കുന്നു

വൈപ്പിൻ: ഈ വർഷത്തെ ചെറായി പൂരവും പള്ളത്താംകുളങ്ങര താലപ്പൊലിയും ഹരിത ചട്ട പ്രകാരം നടത്തിയതിന് ചെറായി വിജ്ഞാനവർദ്ധിനി സഭ, പള്ളത്താംകുളങ്ങര ഭഗവതി ദേവസ്വം, ഹരിത കർമസേന, എസ്.എം.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ്, ഗ്രാമ പഞ്ചായത്ത് എന്നിവരെ ഹരിതകേരളം മിഷനും ശുചിത്വമിഷനും ആദരിച്ചു. വൈപ്പിൻബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അദ്ധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ. എ. സാജിത്, സിനി ജെയ്‌സൺ, ബിന്ദു തങ്കച്ചൻ, എം. എം. പ്രമുഖൻ, വി. വി. സഭ ട്രഷറർ ബെൻസിർ, പള്ളത്താം കുളങ്ങര ദേവസ്വം പ്രസിഡന്റ് സുധാകരൻ, ഹരിതകേരളം മിഷൻ റിസോഴ്‌സ്‌പേഴ്‌സൺ പി. ജി. മനോഹരൻ, വി.ഇ.ഒ. സുജ സുധീർ എന്നിവർ സംസാരിച്ചു.