ആലുവ: ശ്രീമൻ നാരായണൻ നടപ്പാക്കുന്ന 'ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി'യുടെ 12-ാം വാർഷിക സംസ്ഥാനതല വിതരണോദ്ഘാടനം അപൂർവ ഗുരുശിഷ്യ ബന്ധത്തിന്റെ നേർക്കാഴ്ച്ചയായി. എറണാകുളം ശിവക്ഷത്ര സന്നിധിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് അഞ്ചാം ക്ലാസിൽ പഠിപ്പിച്ച അദ്ധ്യാപിക രാധവർമ്മ ടീച്ചറെ കണ്ടത്.
സദസിൽ ടീച്ചറെ കണ്ടതോടെ 'അയ്യോ എന്നെ പഠിപ്പിച്ച ടീച്ചറാണ് ആ അറ്റത്തിരിക്കുന്നത്, 'നമസ്‌കാരം ടീച്ചറെ' എന്നു പറഞ്ഞ് ജസ്റ്റിസ് തൊഴുതുകൊണ്ട് മുന്നോട്ടു ചെല്ലുകയായിരുന്നു. ടീച്ചറിന്റെ അടുത്തെത്തി ഒരു നിമിഷം നിറകണ്ണുകളോടെ വീണ്ടും തൊഴുതു നിന്ന ജസ്റ്റിസ് എറണാകുളത്തപ്പനെയും വണങ്ങി. തുടർന്ന് ടീച്ചറെ വേദിയിലേക്ക് ക്ഷണിച്ച് ആദ്യ മൺപാത്രം ടീച്ചർക്ക് നൽകി. ചടങ്ങിൽ പങ്കെടുത്തവർക്കും ഗുരുശിഷ്യ ബന്ധത്തിന്റെ അസാധാരണമായ നിമിഷങ്ങളുടെ
പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. ശ്രീമൻ നാരായണൻ, തെരുവോരം മുരുകൻ, ദേവസ്വം ഓഫീസർ അഖിൽ ദാമോദർ, ശശിധരൻ കല്ലേരി തുടങ്ങിയവർ സംസാരിച്ചു.