a

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലടക്കം അനാരോഗ്യകരമായ വിമർശനം നടത്തുന്നവർ പ്രതിഫലിപ്പിക്കുന്നത് സ്വന്തം സംസ്കാരമെന്ന് ഹൈക്കോടതി. ഇത്തരം വിമർശനങ്ങൾ കൊണ്ട് ന്യായാധിപന്മാരുടെ സ്ഥാനത്തെ അപകീർത്തിപ്പെടുത്താനാകില്ല. സി.പി.എം നേതാവ് പി. ജയരാജൻ തനിക്കെതിരായ വധശ്രമക്കേസിലെ ഏതാനും പ്രതികളെ വിട്ടയച്ച സിംഗിൾ ബെഞ്ച് വിധിയെ വിമർശിച്ചിരുന്നു.ജുഡിഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നാണ് ജയരാജൻ മാർച്ച് ഒന്നിന് ഫേസ് ബുക്കിൽ കുറിച്ചത്. ഇതിനെതിരെ

കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

കമ്പ്യൂട്ടറും മൊബൈലും ഉപയോഗിച്ച് ഇത്തരം അനാരോഗ്യകരമായ വിമ‌ർശനങ്ങൾ നടത്തുന്നവർ എല്ലാം രഹസ്യമാണെന്നാണ് വിചാരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. അപകീർത്തി നേരിടുന്നവർക്ക് ഭരണഘടനയുടെ എല്ലാ സംരക്ഷണവുമുണ്ട്. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കാൻ രജിസ്ട്രാർ ജനറലിന് അധികാരമുണ്ട്. അതിനായി ഹർജിക്കാരന്സമീപിക്കാം.

പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തീർപ്പാക്കി.