കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടപ്പള്ളി ഫ്യൂച്ചറേസ് ആശുപത്രിയുടെ സഹകണത്തോടെ ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി. പൊറ്റക്കുഴി വ്യാപാരഭവൻ മിനി ഹാളിൽ നടന്ന ക്യാമ്പ് യൂണിറ്റ് പ്രസിഡന്റ് എഡ്വേർഡ് ഫോസ്റ്റസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. മനോജ്കുമാർ, വൈസ് പ്രസിഡന്റ് പി.വി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഡോ. ഹിബയുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യ പരിശോധന.