കോതമംഗലം: റോട്ടറി ക്ലബ് ഒഫ് കോതമംഗലവും റോട്ടറി കരാട്ടെ ക്ലബും സംയുക്തമായി ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ഏപ്രിൽ, മേയ് മാസങ്ങളിൽ സ്‌പോർട്‌സ് കരാട്ടെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ മൂന്ന് രാവിലെ 10 മുതൽ മെയ് 31 വരെ കോതമംഗലം റോട്ടറി ഭവനിലാണ് ക്യാമ്പ്. ആഴ്ചയിൽ രണ്ട് മണിക്കൂർ വീതമുള്ള 20 ക്ലാസുകളുണ്ടാകും. സ്ത്രീകൾക്ക് വനിതാ പരിശീലകരുടെ സേവനം ലഭിക്കും. അഞ്ച് വയസുമുതലുള്ള കുട്ടികളും സ്ത്രീകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ഫോൺ: 9447759180.