tbjun
അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ ടി.ബി ജംഗ്ഷനിൽ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി സർവീസ് സഹകരണ ബാങ്ക് ടി.ബി ജംഗ്ഷനിൽ തണ്ണീർ പന്തൽ തുറന്നു. ജി.സി.ഡി.എ ഡയറക്ടർ ബോർഡ് അംഗവും, ടെൽക് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ജി.ബേബി അദ്ധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്,​ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ആർ.കുമാരൻ മാസ്റ്റർ , ജിജോ ഗിർവാസിസ്, കെ.വി. മാർട്ടിൻ, ജോസ്‌മോൻ പള്ളിപ്പാട്ട്, ഷോബി ജോർജ്, പങ്കജംകുമാരൻ സെക്രട്ടറി ഇൻ ചാർജജ് സീന തോമസ് എന്നിവർ പങ്കെടുത്തു.