min
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്‌ ആലങ്ങാട് നോർത്ത് മണ്ഡലം കമ്മിറ്റി മാളികം പീടികയിൽ നടത്തിയ നൈറ്റ്‌ മാർച്ച്

ആലങ്ങാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്‌ ആലങ്ങാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളികം പീടികയിൽ നൈറ്റ്‌ മാർച്ച് നടത്തി.സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് നോർത്ത് മണ്ഡലം പ്രസിഡണ്ട്, പി. എസ്. സുബൈർഖാൻ അദ്ധ്യക്ഷനായി. ഡി. സി. സി. ജനറൽ സെക്രട്ടറി കെ.വി. പോൾ,
കാർഷിക വികസന ബാങ്ക് സംസ്ഥാന ഡയറക്ടർ ടി. എ. നവാസ്, സുനിൽ തിരുവാലൂർ, എം. പി. റഷീദ്, ഗർവാസിസ് മാനാടൻ, ജോയ് കൈതാരൻ, വി. ബി. ജബ്ബാർ, എബി മാഞ്ഞൂരാൻ തുടങ്ങിയവർ സംസാരിച്ചു.