 
മട്ടാഞ്ചേരി: കൂവപ്പാടം വൈ.എൻ.പി ട്രസ്റ്റ് ഉടമ ചെറളായി ടി.ഡി ക്ഷേത്രത്തിന് കിഴക്ക് പരേതനായ ഗോപാലകൃഷ്ണപൈയുടെ ഭാര്യ സ്വർണലത ജി. പൈ (75) നിര്യാതയായി. ആദ്ധ്യാത്മിക പ്രഭാഷകയായിരുന്നു. കൊച്ചി സരസ്വതി വിദ്യാലയ സ്ഥാപക, ജി.എസ്.ബി മഹിളാമണ്ഡൽ പ്രസിഡന്റ്, ലക്ഷ്മണപൈ സത‌്‌സംഗസമിതി വൈസ് പ്രസിഡന്റ്, ഗോവിന്ദപൈ ലൈബ്രറി ഭരണസമിതിഅംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മകൻ ഗോവിന്ദപൈയുടെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: അപർണ പൈ (മുംബയ്), അർച്ചന പൈ. മരുമക്കൾ: സോണൽജയിൻ, വിനയഗോവിന്ദ്, നിഥീഷ് കമ്മത്ത്. സംസ്കാരം നടത്തി.